ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഡച്ച് എയർലൈൻസിന്റെ ആംസ്റ്റർഡാം-ഡൽഹി വിമാനം തിരിച്ചുപറന്നു. 90 ഇന്ത്യക്കാരുമായി ഡൽഹിയിലേക്കുവന്ന ഡച്ച് എയർലൈൻസിന്റെ കെഎൽഎം വിമാനമാണ് തിരിച്ചുപറന്നത്.
യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മാര്‍ച്ച് 18 മുതല്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ വിലക്കുണ്ട്. ഒരാഴ്ചത്തേക്കാണ് വിലക്കുള്ളത്. എന്നാൽ ഇത് ലംഘിച്ചാണ് വിമാനം ഡൽഹിയിലേക്ക് എത്തിയത്. എന്നാൽ ഇന്ത്യയിൽ ഇറങ്ങാൻ സിവിൽ ഏവിയേഷൻ അനുമതി നൽകിയില്ല.
ഇന്ത്യയിൽ ഇറങ്ങാൻ അനുവദിച്ചില്ല; ആംസ്റ്റർഡാം-ഡൽഹി വിമാനം തിരിച്ചുപറന്നു
07:34 PM Mar 21, 2020 | Deepika.com