കോ​വി​ഡ്: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

07:33 PM Mar 21, 2020 | Deepika.com
കോ​വി​ഡ് 19 വൈ​റ​സ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം. എ​ല്ലാ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലും മാ​ർ​ച്ച് 31 വ​രെ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ചു​രു​ക്കും. ഉ​ത്സ​വ​ങ്ങ​ൾ​ക്ക് ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചു.

ബോ​ര്‍​ഡി​ന് കീ​ഴി​ലെ എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളും രാ​വി​ലെ ആ​റു മു​ത​ൽ പ​ത്തു​വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ച​ര മു​ത​ല്‍ ഏ​ഴ​ര വ​രെ മാ​ത്ര​വു​മാ​യി​രി​ക്കും തു​റ​ന്നി​ടു​ക. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കൈ​യു​റ​ക​ളും മാ​സ്കു​ക​ളും ന​ല്‍​കും. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ അ​ന്ന​ദാ​നം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ മാ​ത്രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഈ ​മാ​സം 29നാ​ണ് ശ​ബ​രി​മ​ല​യി​ൽ ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 28ന് ​ശ​ബ​രി​മ​ല ന​ട​തു​റ​ക്കും.‌ ഏ​പ്രി​ൽ എ​ട്ടി​ന് പ​മ്പ​യി​ൽ ന​ട​ക്കു​ന്ന ആ​റാ​ട്ടി​നും തീ​ർ​ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല.