കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാർ നിര്‍ദേശങ്ങളനുസരിച്ച്, ജനപങ്കാളിത്തത്തോടുകൂടിയുള്ള ദിവ്യബലിയര്‍പ്പണം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിര്ത്തിവയ്ക്കേണ്ടതാണെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ജനപങ്കാളിത്തമില്ലാതെയാണെങ്കിലും വൈദികര്‍, ജനങ്ങള്‍ക്കുവേണ്ടിയും വിശിഷ്യാ, കൊറോണബാധയില്‍ നിന്ന് എല്ലാവരും രക്ഷപ്പെടുന്നതിനുവേണ്ടിയും ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജനപങ്കാളിത്തത്തോടെയുള്ള ദിവ്യബലിയര്‍പ്പണം നിര്‍ത്തിവയ്ക്കണം: കെസിബിസി
06:19 PM Mar 21, 2020 | Deepika.com