13 മിനിറ്റ് നേരത്തേക്ക് സമകാലികം ടീം പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഇന്നു പലരുടെയും ഉള്ളിലുള്ള ചില കാര്യങ്ങൾ തുറന്നു കാട്ടാനാണ് സംവിധായകൻ സഫ്വാൻ കെ ബാവ ശ്രമിച്ചിരിക്കുന്നത്. രാത്രിയിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് അകപ്പെട്ടാൽ സംഭവിക്കാവുന്ന കാര്യങ്ങളാണ് ഹ്രസ്വ ചിത്രത്തിൽ കാട്ടിത്തരുന്നത്.
ഒറ്റയ്ക്ക് അകപ്പെടുന്പോൾ സ്ത്രീകളുടെ മനസിലെ വേവലാതിയും ഇവരോടുള്ള അപരിചിതരുടെ സമീപനവുമെല്ലാം സംവിധായകൻ വളരെ വിദഗ്ധമായി ഹ്രസ്വചിത്രത്തിൽ കാണിച്ചു തരുന്നുണ്ട്.
സമൂഹത്തിലെ കാഴ്ചപ്പാടുകൾ മാറിക്കൊണ്ടിരിക്കുന്നുവെന്നും ഒരു വിഷയത്തെ സമൂഹം ഏതെല്ലാം വിധത്തിൽ കാണുന്നുവെന്നുമെെല്ലാം 13 മിനിറ്റിനുള്ളിൽ ഹ്രസ്വചിത്രം പറഞ്ഞു പോകുന്നുണ്ട്. ഗായത്രി സുരേഷ് , വിഷ്ണു ഗോവിന്ദൻ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
സമകാലികം കണ്ണു തുറന്ന് കാണണം
10:31 AM Mar 10, 2018 | Deepika.com