ന​ബാ​ർ​ഡി​നോ​ട് 2000 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു കേ​ര​ളം

05:53 PM Mar 21, 2020 | Deepika.com
കോ​​​വി​​​ഡി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക ആ​​​ഘാ​​​തം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു ഗ്രാ​​​മീ​​​ണ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന നി​​​ധി​​​യി​​​ൽ നി​​​ന്ന് (ആ​​​ർ​​​ഐ​​​ഡി​​​എ​​​ഫ്) ര​​​ണ്ടു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ 2,000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​ത്യേ​​​ക വാ​​​യ്പ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പാ​​​ക്കേ​​​ജ് ന​​​ബാ​​​ർ​​​ഡ് ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ന​​​ബാ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​ഹ​​​ർ​​​ഷ്കു​​​മാ​​​ർ ബ​​​ൻ​​​വാ​​​ല​​​യ്ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്ത​​​യ​​​ച്ചു. ആ​​​ർ​​​ഐ​​​ഡി​​​എ​​​ഫി​​​ൽനി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക വാ​​​യ്പ ര​​​ണ്ടു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്ക് അ​​​നു​​​വ​​​ദി​​​ക്ക​​​ണം. ഇ​​​പ്പോ​​​ൾ 3.9 ശ​​​ത​​​മാ​​​ന​​​മാ​​​ണ് പ​​​ലി​​​ശ. ബാ​​​ങ്കു​​​ക​​​ൾ​​​ക്കു വ​​​ർ​​​ധി​​​ച്ച പു​​​ന​​​ർ​​​വാ​​​യ്പ ന​​​ബാ​​​ർ​​​ഡ് ല​​​ഭ്യ​​​മാ​​​ക്ക​​​ണം. ഗ്രാ​​​മീ​​​ണ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യ്ക്ക് ഉ​​​ണ​​​ർ​​​വ് ന​​​ൽ​​​കാ​​​ൻ ഇ​​​താ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

മ​​​റ്റു പ്ര​​​ധാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ:

സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ, ഗ്രാ​​​മീ​​​ണ ബാ​​​ങ്കു​​​ക​​​ൾ, കൊ​​​മേ​​​ഴ്സ്യ​​​ൽ ബാ​​​ങ്കു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ന​​​ൽ​​​കു​​​ന്ന പു​​​ന​​​ർ​​​വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ നി​​​ര​​​ക്ക് 4.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നും ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്ക​​​ണം. വാ​​​യ്പാ പ​​​ലി​​​ശ നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ൻ ഇ​​​ത് ബാ​​​ങ്കു​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കും.


ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കും കൈ​​​ത്തൊ​​​ഴി​​​ലി​​​നും മ​​​റ്റും ന​​​ബാ​​​ർ​​​ഡ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പു​​​ന​​​ർ​​​വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ നി​​​ര​​​ക്ക് 8.4 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽനി​​​ന്ന് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്ക​​​ണം.

ഇ​​​ട​​​ക്കാ​​​ല-​​​ദീ​​​ർ​​​ഘ​​​കാ​​​ല നി​​​ക്ഷേ​​​പ വാ​​​യ്പ​​​ക​​​ൾ പ്രോ​​​ൽ​​​സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന് ലോം​​​ഗ് ടേം ​​​റൂ​​​റ​​​ൽ ക്ര​​​ഡി​​​റ്റ് ഫ​​​ണ്ടി​​​ന്‍റെ പു​​​ന​​​ർ​​​വാ​​​യ്പ മൂന്നു ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

ന​​​ബാ​​​ർ​​​ഡ്, ആ​​​ർ​​​ബി​​​ഐ എ​​​ന്നി​​​വ സ്ഥാ​​​പി​​​ച്ച ക്രെ​​​ഡി​​​റ്റ് കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​ന് കോ-​​​ഓ​​​പ​​​റേ​​​റ്റീ​​​വ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ഫ​​​ണ്ടി​​​ൽനി​​​ന്നു ഫി​​​നാ​​​ൻ​​​ഷ​​​ൽ ഇ​​​ൻ​​​ക്ലൂ​​​ഷ​​​ൻ ഫ​​​ണ്ടി​​​ൽനി​​​ന്നും അ​​​ധി​​​ക ഗ്രാ​​​ന്‍റ് അ​​​നു​​​വ​​​ദി​​​ക്ക​​​ണം.

സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ മാ​​​ർ​​​ഗ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ന്ന​​​ത്തെ പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. വ​​​ട​​​ക്കു-​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന 100 ശ​​​ത​​​മാ​​​നം പു​​​ന​​​ർ​​​വാ​​​യ്പ കോ​​​വി​​​ഡ് ബാ​​​ധ​​​യു​​​ള്ള കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.