അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കി​ല്ല

05:52 PM Mar 21, 2020 | Deepika.com
കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​വു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക പാ​​​ത​​​ക​​​ൾ ഇ​​​ന്ന​​​ലെ അ​​​ട​​​ച്ചെ​​​ങ്കി​​​ലും ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ടെ അ​​​തി​​​ർ​​​ത്തി റോ​​​ഡു​​​ക​​​ളി​​​ലൂ​​​ടെ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ് ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​വു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ 12 റോ​​​ഡു​​​ക​​​ൾ ഇ​​​ന്ന​​​ലെ അ​​​ട​​​ച്ചി​​​രു​​​ന്നു. ത​​​ല​​​പ്പാ​​​ടി നാ​​​ഷ​​​ണ​​​ൽ ഹൈ​​​വേ, കൊ​​​ട്ടി​​​യാ​​​ടി-​​​സു​​​ള്ള്യ സം​​​സ്ഥാ​​​ന​​​പാ​​​ത തു​​​ട​​​ങ്ങി​​​യ പാ​​​ത​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​വ​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ ക​​​ർ​​​ശ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​തി​​​ന് ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ക​​​ട​​​ത്തി​​​വി​​​ട്ട​​​ത്.

അ​​​തി​​​ർ​​​ത്തി​​​ക​​​ൾ അ​​​ട​​​യ്ക്കി​​​ല്ലെ​​​ങ്കി​​​ലും അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ ക​​​ർ​​​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ണ്ടാ​​​കും. ഡോ​​​ക്ട​​​ർ​​​മാ​​​ർ, ജൂ​​​ണി​​​യ​​​ർ ഹെ​​​ൽ​​​ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പോ​​​ലീ​​​സു​​​കാ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘം അ​​​തി​​​ർ​​​ത്തി റോ​​​ഡു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. കേ​​​ര​​​ളം ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലെ ഒ​​​ൻ​​​പ​​​ത് ചെ​​​ക്ക് പോ​​​സ്റ്റു​​​ക​​​ൾ അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ അ​​​ട​​​യ്ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സൂ​​​ച​​​ന. എ​​​ന്നാ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ടെ അ​​​ത്യാ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.