ബോളിവുഡ് ഗായിക കനിക കപൂറിനു കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ പരിശോധനാ ഫലം പോസിറ്റീവാണെന്നു ഗായിക തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 41 കാരിയായ കനികയെ ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനിലക്ഷണത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. താനും കുടുംബവും സ്വയം ക്വാറന്റൈനിൽ കഴിയുകയാണെന്നു കനിക ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞാഴ്ചയാണ് കനിക ലണ്ടനിൽനിന്നു ലക്നോവിൽ തിരിച്ചെത്തിയത്. എന്നാൽ, തന്റെ യാത്രാവിവരം വെളിപ്പെടുത്തിയില്ല. മാത്രമല്ല സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഫൈവ് സ്റ്റാർ ഹോട്ടലിൽ പാർട്ടി നട ത്തി.
ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കമുള്ളവർ ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. കനിക മൂന്നു പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നു പിതാവ് രാജീവ് കപുർ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനകൾക്കു ശേഷമാണ് മകൾ വന്നത്. അന്നു രോഗലക്ഷണം കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കനികയുടെപിതാവിനും വൈ റസ് സ്ഥിരീകരിച്ചു. കനികയ്ക്കെതിരേ കേസെടുക്കുമെന്ന് യുപി സർക്കാർ അറിയിച്ചു.
പാർട്ടിയിൽ പങ്കെടുത്ത എംപി പാർലമെന്റിൽ !
ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപുർ നടത്തിയ പാർട്ടിയിൽ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിംഗ് ലോക്സഭയിൽ എത്തിയതു പരിഭ്രാന്തി പരത്തി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജസ്ഥാനിൽനിന്നുള്ള എംപിമാർക്ക് നൽകിയ വിരുന്നിലും കേന്ദ്ര മന്ത്രിമാർക്കൊപ്പം ദുഷ്യന്ത് സിംഗ് പങ്കെടുത്തു.
ദുഷ്യന്ത് സിംഗും അമ്മയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. രാജ്യസഭയിൽ ദുഷ്യന്ത് സിംഗിന്റെ അടുത്തിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഏറെ നേരം സമയം ചെലവഴിച്ച തൃണമൂൽ കോണ്ഗ്രസ് എംപി ഡെറിക് ഒബ്രിയനും നിരീക്ഷണത്തിലേക്കു മാറി.
ദുഷ്യന്ത് സിംഗ് ബിജെപി ലോക്സഭ എംപി വരുണ് ഗാന്ധിയുമായി ഇടപഴകിയിരുന്നു. ദീപേന്ദർ ഹൂഡ, അനുപ്രിയ പട്ടേൽ, ജിതിൻ പ്രസാദ തുടങ്ങിയവരും നിരീക്ഷണത്തിലാണ്.
നിയന്ത്രണം ലംഘിച്ചു ഫൈവ് സ്റ്റാർ പാർട്ടി; ബോളിവുഡ് ഗായികയ്ക്കു കോവിഡ്
05:07 PM Mar 21, 2020 | Deepika.com