സ്റ്റാ​ര്‍ ഹെ​ല്‍​ത്ത് കൊ​റോ​ണ വൈ​റ​സ് പോ​ളി​സി അ​വ​ത​രി​പ്പി​ച്ചു

12:00 PM Mar 21, 2020 | Deepika.com
കോ​​​​വി​​​​ഡ് 19 പ​​​​രി​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​മു​​​​ഖ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ സ്റ്റാ​​​​ര്‍ ഹെ​​​​ല്‍​ത്ത് ആ​​​​ന്‍​ഡ് അ​​​​ലൈ​​​​ഡ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ‘സ്റ്റാ​​​​ര്‍ നോ​​​​വ​​​​ല്‍ കൊ​​​​റോ​​​​ണ ​വൈ​​​​റ​​​​സ് പോ​​​​ളി​​​​സി’ എ​​​​ന്ന പേ​​​​രി​​​​ല്‍ പു​​​​തി​​​​യ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പോ​​​​ളി​​​​സി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. കോ​​​​വി​​​​ഡ് 19 ബാ​​​​ധി​​​​ത​​​​രാ​​​​വു​​​​ക​​​​യും ചി​​​​കി​​​​ത്സ​​​യ്​​​​ക്കാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണി​​​​ത്.

സ​​​​ര്‍​ക്കാ​​​​ര്‍ അം​​​​ഗീ​​​​കൃ​​​​ത പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ പോ​​​​സി​​​​റ്റീ​​​​വാ​​​​യി ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ തു​​​​ട​​​​ര്‍ ചി​​​​കി​​​​ത്സ​​​യ്​​​​ക്കാ​​​​യി പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന 18 മു​​​​ത​​​​ല്‍ 65 വ​​​​യ​​​​സു വ​​​​രെ​​​യു​​​ള്ള​​​​വ​​​​ര്‍​ക്കു സ്റ്റാ​​​​ര്‍ നോ​​​​വ​​​​ല്‍ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് പോ​​​​ളി​​​​സി ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കും. വി​​​​ദേ​​​​ശ​​​യാ​​​​ത്ര​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഒ​​​​രു വി​​​​വ​​​​ര​​​​വും ഇ​​​​തി​​​​നാ​​​​യി പോ​​​​ളി​​​​സി ഉ​​​​ട​​​​മ​​​​ക​​​​ള്‍ ന​​​​ല്‍​കേ​​​​ണ്ട​​​​തി​​​​ല്ല.

ര​​​​ണ്ടു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് പോ​​​​ളി​​​​സി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക. 21,000 രൂ​​​​പ​​​​യു​​​​ടെ പോ​​​​ളി​​​​സി​​​​ക്ക് 459 രൂ​​​​പ​​​​യും ജി​​​​എ​​​​സ്ടി​​​​യും 42,000 രൂ​​​​പ​​​​യു​​​​ടെ പോ​​​​ളി​​​​സി​​​​ക്ക് 918 രൂ​​​​പ​​​​യും ജി​​​​എ​​​​സ്ടി​​​​യും പ്രീ​​​​മി​​​​യ​​​​മാ​​​​യി അ​​​​ട​​​​യ്ക്ക​​​​ണം. 65 വ​​​​യ​​​​സ് വ​​​​രെ​​​യു​​​ള്ള ആ​​​​ര്‍​ക്കും സ്റ്റാ​​​​ര്‍ ഹെ​​​​ല്‍​ത്തി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​നാ​​​​യോ ക​​​​മ്പ​​​​നി​​​​യു​​​​ടെ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍ വ​​​​ഴി​​​​യോ പ്രീ​​​​മെ​​​​ഡി​​​​ക്ക​​​​ല്‍ സ്‌​​​​ക്രീ​​​​നിം​​​​ഗി​​​​നു വി​​​​ധേ​​​​യ​​​​രാ​​​​കാ​​​​തെ ത​​​​ന്നെ പോ​​​​ളി​​​​സി വാ​​​​ങ്ങാ​​​​മെ​​​​ന്നു സ്റ്റാ​​​​ര്‍ ഹെ​​​​ല്‍​ത്ത് ആ​​​​ൻ​​​ഡ് അ​​​​ലൈ​​​​ഡ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ആ​​​​ന​​​​ന്ദ് റോ​​​​യ് പ​​​​റ​​​​ഞ്ഞു.