ഇറ്റലിയിലെ നിയന്ത്രണം നീണ്ടുപോകുമെന്ന്

03:18 PM Mar 20, 2020 | Deepika.com
കൊ​​റോ​​ണ​​യെ നേ​​രി​​ടു​​ന്ന​​തി​​ന് ഇ​​റ്റ​​ലി​​യി​​ൽ ഇ​​പ്പോ​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള നി​​യ​​ന്ത്ര​​ണ ന​​ട​​പ​​ടി​​ക​​ൾ ഏ​​പ്രി​​ൽ മൂ​​ന്നി​​നു​​ശേ​​ഷ​​വും നീ​​ട്ടേ​​ണ്ടി​​വ​​രു​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ജൂസെപ്പെ കോ​​ണ്ടി പ​​റ​​ഞ്ഞു. മൊ​​ത്തം മ​​ര​​ണ​​സം​​ഖ്യ 3,405 ആ​​യി. ചൈ​​ന​​യി​​ൽ നേ​​ര​​ത്തെ​​യു​​ണ്ടാ​​യി​​രു​​ന്ന സ്ഥി​​തി​​യോ​​ടു സ​​മാ​​ന​​മാ​​ണ് ഇ​​റ്റ​​ലി​​യി​​ലെ അ​​വ​​സ്ഥ.

ഇ​​ന്ന​​ലെ ഇ​​റ്റ​​ലി​​യി​​ലെ ബേ​​ർ​​ഗാ​​മോ ന​​ഗ​​ര​​ത്തി​​ലെ സെ​​മി​​ത്തേ​​രി​​യി​​ലേ​​ക്ക് ശ​​വ​​പ്പെ​​ട്ടി​​ക​​ളു​​മാ​​യി നി​​ര​​വ​​ധി സൈ​​നി​​ക ട്ര​​ക്കു​​ക​​ൾ നീ​​ങ്ങു​​ന്ന​​തു കാ​​ണ​​പ്പെ​​ട്ടു. അ​​ര​​മ​​ണി​​ക്കൂ​​റി​​ട​​വി​​ട്ട് സം​​സ്കാ​​ര ക​​ർ​​മ​​ങ്ങ​​ൾ ന​​ട​​ക്കു​​ക​​യാ​​ണ്.

അ​​ത്യാ​​വ​​ശ്യ​​മി​​ല്ലാ​​ത്ത​​വ​​ർ വീ​​ടി​​നു പു​​റ​​ത്തി​​റ​​ങ്ങ​​രു​​തെ​​ന്നും യാ​​ത്ര​​ക​​ൾ ക​​ഴി​​യു​​ന്ന​​ത്ര ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും ഇ​​റ്റാ​​ലി​​യ​​ൻ അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

സ്കൂ​​ളു​​ക​​ളും മാ​​ളു​​ക​​ളും അ​​ട​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്, ഏ​​പ്രി​​ൽ മൂ​​ന്നി​​നു​​ശേ​​ഷ​​വും സ്കൂ​​ളു​​ക​​ൾ അ​​ട​​ച്ചി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.

ഇ​​തി​​നി​​ടെ കൈ​​യു​​റ​​യി​​ല്ലാ​​തെ ജോ​​ലി ചെ​​യ്യേ​​ണ്ടി​​വ​​ന്ന ഒ​​രു ഡോ​​ക്ട​​ർ ഇ​​റ്റ​​ലി​​യി​​ൽ മ​​രി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്. മാ​​ർ​​ച്ചെ​​ല്ലോ ന​​റ്റാ​​ലി(57) എ​​ന്ന ഡോ​​ക്ട​​റാ​​ണു മ​​രി​​ച്ച​​ത്. ബേ​​ർ​​ഗാ​​മോ പ്ര​​വി​​ശ്യ​​യി​​ലെ 600 ഡോ​​ക്ട​​ർ​​മാ​​രി​​ൽ 110 പേ​​ർ​​ക്കു രോ​​ഗ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു.