പൈ​നാ​പ്പി​ൾ വി​പ​ണി​യി​ൽ പ്രതിസന്ധി

03:02 PM Mar 20, 2020 | Deepika.com
കൊ​​റോ​​ണ ഭീ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് ആ​​വ​​ശ്യ​​ക്കാ​​രി​​ല്ലാ​​ത്ത​​തി​​നാ​​ൽ പൈ​​നാ​​പ്പി​​ൾ വി​​പ​​ണി​​യി​​ൽ​നി​​ന്ന് വ്യാ​​പാ​​രി​​ക​​ൾ വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണ്.​​ സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്തോ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കോ വി​​ദേ​​ശ​​ത്തേ​​ക്കോ ഉ​​ള്ള പൈ​​നാ​​പ്പി​​ൾ ക​​യ​​റ്റു​​മ​​തി നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ലോ​​ഡ് പോ​​കു​​ന്നി​​ല്ലാ​​ത്ത​​തി​​നാ​​ൽ ക​​ർ​​ഷ​​ക​​രി​​ൽ​നി​​ന്ന് വ്യാ​​പാ​​രി​​ക​​ൾ പൈ​​നാ​​പ്പി​​ൾ വാ​​ങ്ങു​​ന്നു​​മി​​ല്ല. ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ ഓ​​ട്ടോ​​യി​​ലോ മ​​റ്റോ എ​​ത്തി​​ക്കു​​ന്ന ചി​​ല്ല​​റ വി​​ൽ​​പ്പ​​ന മാ​​ത്ര​​മാ​​ണ് ഇ​​ന്ന​​ലെ വാ​​ഴ​​ക്കു​​ളം വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ​​ത്.

ഇ​​തി​​നുപോ​​ലും എ​​ന്തെ​​ങ്കി​​ലു​​മൊ​​ക്കെ വി​​ല ന​​ൽ​​കാ​​മെ​​ന്ന നി​​ല​​പാ​​ടു മാ​​ത്ര​​മാ​​ണ് വ്യാ​​പാ​​രി​​ക​​ൾ​​ക്കു​​ള്ള​​ത്.​​ ഇ​​രുവി​​ഭാ​​ഗ​​ത്തി​​ലും പെ​​ട്ട പൈ​​നാ​​പ്പി​​ളി​​ന് 10-12 തോ​​തി​​ൽ വി​​ൽ​​പ്പ​​ന ന​​ട​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ പി​​ന്നീ​​ട് ന​​ൽ​​കാ​​മെ​​ന്ന ധാ​​ര​​ണ​​യി​​ലാ​​ണ് വ്യാ​​പാ​​രി​​ക​​ൾ ഇ​​തു വാ​​ങ്ങി​​യി​​ട്ടു​​ള്ള​​തും.

ഗു​​ജ​​റാ​​ത്തി​​ലേ​​ക്കു​​ള്ള ചെ​​റു ലോ​​ഡു​​മാ​​ത്ര​​മേ ഇ​​ന്ന​​ലെ വാ​​ഴ​​ക്കു​​ളം വി​​പ​​ണി​​യി​​ൽ വ്യാ​​പാ​​രം ന​​ട​​ന്നു​​ള്ളൂ. എ​​ടു​​ക്കാ​​നാ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഭൂ​​രി​​ഭാ​​ഗം വ്യാ​​പാ​​രി​​ക​​ളും വി​​പ​​ണി വി​​ട്ടുനി​​ൽ​​ക്കു​​ക​​യാ​​ണ്.