കേരളത്തിൽ ഒരാൾക്കു കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ദുബായിയിൽനിന്ന് ഇന്ത്യയിൽ എത്തിയതാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതോടെ കേരളത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. 31,173 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 237 പേർ ആശുപത്രിയിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ ഒരാൾക്കു കൂടി കോവിഡ്-19; രോഗി ദുബായിയിൽനിന്നു വന്നയാൾ
07:33 PM Mar 19, 2020 | Deepika.com