കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങൾക്കായി മുൻകരുതൽ നിർദേശങ്ങൾ പുറത്തിറക്കി. 65 വയസിനുമുകളിലുള്ള പൗരൻമാർ വീടുകളിൽ കഴിയണമെന്നത് ഉൾപ്പെടെയാണു നിർദേശങ്ങൾ.
ഠ രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് 22 മുതൽ ഇന്ത്യയിൽ ഇറങ്ങാൻ അനുമതിയില്ല. ഒരാഴ്ചത്തേക്കാണു കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത്.
ഠ 65 വയസിനുമുകളിലുള്ള പൗരൻമാർ വീടുകളിൽത്തന്നെ കഴിയണം. മുതിർന്ന പൗരൻമാരിൽ ജനപ്രതിനിധികൾ, സര്‍ക്കാര്‍ ജീവനക്കാര്‍, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് ഇളവ് നൽകി.
ഠ 10 വയസിന് താഴെയുള്ള കുട്ടികളെ വീടിനുപുറത്തുവിടരുത്.
ഠ വീട്ടിലിരുന്നു ജോലി ചെയ്യൽ സ്വകാര്യമേഖലയിലും നിർബന്ധമാക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണം. അടിയന്തര സേവനദാതാക്കളെ ഒഴിവാക്കി.
ഠ റെയിൽവേയും സിവിൽ ഏവിയേഷനും യാത്രാ ഇളവുകൾ റദ്ദാക്കണം. വിദ്യാർഥികൾ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇളവുണ്ട്.
ഠ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ടൈപ്പ് കേന്ദ്ര ജീവനക്കാർ ഒന്നിടവിട്ട ആഴ്ചകളിൽ ഓഫീസിൽ ഹാജരായാൽ മതി. ഇവരുടെ ജോലിയുടെ സമയക്രമം മാറ്റും.
മുതിർന്ന പൗരൻമാരും കുഞ്ഞു കുട്ടികളും വീടിനു പുറത്തിറങ്ങരുത്; കേന്ദ്ര മുന്നറിയിപ്പ്
07:32 PM Mar 19, 2020 | Deepika.com