കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ കർണാടകയിലെ കുടകിലേക്ക് യാത്ര വേണ്ടെന്ന് വയനാട് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കുടകിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കർണാടക സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെയാണ് യാത്ര വിലക്കിയത്.
അതേസമയം കേരളത്തോട് ചേർന്ന് കിടക്കുന്ന ഇവിടെ നിന്നും വരുന്നവരെ കർശനമായി നിരീക്ഷിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ ഉടൻ തന്നെ നിരീക്ഷണത്തിലേക്ക് മാറ്റും.
വിദേശത്ത് നിന്നും തിരിച്ചെത്തിയ 161 പേരാണ് കുടകിൽ രോഗലക്ഷണവുമായി നിരീക്ഷണത്തിലുള്ളത്. സൗദി അറേബ്യയിൽ നിന്നും തിരിച്ചെത്തിയ ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കുടകിലേക്ക് യാത്ര വേണ്ടെന്ന് വയനാട് ജില്ലാ ഭരണകൂടം
07:31 PM Mar 19, 2020 | Deepika.com