വി​ദേ​ശ​ത്തു ക​ഴി​യു​ന്ന 1,200 പേ​ർ കേ​ര​ള​ത്തി​ലേ​​ക്ക്

04:44 PM Mar 19, 2020 | Deepika.com
സം​​​സ്ഥാ​​​നം ക​​​ടു​​​ത്ത കൊ​​​റോ​​​ണ ജാ​​​ഗ്ര​​​ത​​​യി​​​ൽ തു​​​ട​​​ര​​​വേ വി​​​ദേ​​​ശ​​​ത്തു ക​​​ഴി​​​യു​​​ന്ന 1200 പേ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തു​​​ന്നു. ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി എ​​​ത്തു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രെ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ക്കാ​​​ൻ ശ​​​ക്ത​​​മാ​​​യ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഇ​​​വ​​​രെ സു​​​ര​​​ക്ഷി​​​ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 50 ബ​​​സു​​​ക​​​ൾ ശു​​​ചി​​​യാ​​​ക്കി മോ​​​ട്ട​​​ർ​​​വാ​​​ഹ​​​ന വ​​​കു​​​പ്പ് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ​​​ത്തി​​​ക്കും.

അ​​​ബു​​​ദാ​​​ബി, ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് യാ​​​ത്ര​​​ക്കാ​​​ർ എ​​​ത്തു​​​ന്ന​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് സ​​​മീ​​​പ​​​മു​​​ള്ള കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ, ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത ആ​​​ശു​​​പ​​​ത്രി കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ, പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത ഹോ​​​ട്ട​​​ലു​​​ക​​​ൾ, തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് നിരീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ന​​​കം ത​​​ന്നെ 5000 പേ​​​രെ പാ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളാ​​​യി. കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്ക് സ​​​മീ​​​പ​​​വും സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കും.

എ​​​ന്നാ​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തു​​​ന്ന എ​​​ല്ലാ യാ​​​ത്ര​​​ക്കാ​​​രെ​​​യും പ്ര​​​ത്യേ​​​ക നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി​​​ല്ല.

രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​രെ മാ​​​ത്രം ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റാ​​​നാ​​​ണ് നി​​​ല​​​വി​​​ലെ തീ​​​രു​​​മാ​​​നം.
വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തു​​​ന്ന എ​​​ല്ലാ​​​വ​​​രെ​​​യും നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ക്കാ​​​ൻ നേ​​​ര​​​ത്തെ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ വീ​​​ടു​​​ക​​​ളി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. ഇ​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കും. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ശേ​​​ഷം രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​രെ ഡി​​​എം​​​ഒ പ​​​റ​​​യു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം.