കോ​വി​ഡ്-19: സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി

07:11 PM Mar 18, 2020 | Deepika.com
ഇ​ന്ത്യ​യി​ൽ കോ​വി​ഡ്-19 രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് അ​നു​മ​തി. റോ​ച്ചെ ഡ​യ​ഗ്നോ​സ്റ്റി​ക്സ് എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നാ​ണ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​നു​മ​തി (ഡി​സി​ജി​ഐ) ന​ൽ​കി​യ​ത്.

കോ​വി​ഡ്-19 രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ് ഇ​വ​ർ​ക്ക് ല​ഭി​ച്ചു. സ്വി​സ് ക​ന്പ​നി​യാ​ണ് റോ​ച്ചെ ഡ​യ​ഗ്നോ​സ്റ്റി​ക്സ്. മ​റ്റൊ​രു ക​ന്പ​നി​ക്കും പ​രി​ശോ​ധ​നാ അ​നു​മ​തി ന​ൽ​കാ​ൻ കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ ക​ന്പ​നി​യാ​യ ബ​യോ​മെ​രി​ക്സ് എ​ന്ന ക​ന്പ​നി​യാ​ണ് അ​നു​മ​തി തേ​ടാ​ൻ സാ​ധ്യ​ത​യെ​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി.

നി​ല​വി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് 19 രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന സൗ​ക​ര്യ​മു​ള്ള​ത്.