ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ

07:09 PM Mar 18, 2020 | Deepika.com
കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​മ​യം ക​ള​യാ​ൻ ന​ൽ​കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ. ബി​സി​ന​സ് സ്റ്റാ​ൻ​ഡാ​ർ​ഡാ​ണ് ഈ ​വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ പ്ര​സം​ഗ​ങ്ങ​ളെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട്. അ​തു​പോ​ലെ​ത​ന്നെ മോ​ദി​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ ബി​ജെ​പി സ​ർ​ക്കാ​രും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്. പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ​മാ​യ മ​ൻ കി ​ബാ​ത്തി​ന്‍റെ റെ​ക്കോ​ർ​ഡിം​ഗു​ക​ൾ ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യു​ടെ വെ​ബ്സൈ​റ്റി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തി​ഥി​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ങ്ങ​ളു​ടെ പ​ക​ർ​പ്പ് ന​ൽ​കാ​റു​ണ്ടെ​ന്നും ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഇ​തു ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.