കോ​വി​ഡ്-19: എ​ല്ലാ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​വ​ധി റ​ദ്ദാ​ക്കി കേ​ന്ദ്രം

07:06 PM Mar 18, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ എ​ല്ലാ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​വ​ധി റ​ദ്ദാ​ക്കി. സി​ആ​ർ​പി​എ​ഫ്, ബി​എ​സ്എ​ഫ്, സി​ഐ​എ​സ്എ​ഫ്, ഐ​ടി​ബി​പി, സ​ശ​സ്ത്ര സീ​മാ ബെ​ൽ എ​ന്നീ അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും എ​ൻ​എ​സ്ജി, ആ​സാം റൈ​ഫി​ൾ​സ് എ​ന്നീ തീ​വ്ര​വാ​ദ വി​രു​ദ്ധ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​വ​ധി​യാ​ണു റ​ദ്ദു ചെ​യ്ത​ത്.

ഇ​വ​രോ​ടു യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​ജ്ജ​മാ​യി​രി​ക്കാ​നും കോ​വി​ഡ് രോ​ഗ​ബാ​ധ​യ്ക്കെ​തി​രേ പോ​രാ​ടാ​ൻ ആ​സൂ​ത്ര​ണം ന​ട​ത്താ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.