സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ.
വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടൻതന്നെ ജോലിയിൽ പ്രവേശിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വൈകുന്നേരം ആറു മണി വരെ പ്രവർത്തിക്കാനും നിർദേശം നൽകി. കൂടുതൽ ഡോക്ടർമാരെ താത്കാലികമായി നിയമിക്കും.
കേരളം ഒറ്റക്കെട്ടായി കോവിഡിനെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈയവസരത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകരുടേയും കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് 19: ഡോക്ടർമാരുടെ അവധി റദ്ദാക്കും; ജോലിയിൽ പ്രവേശിക്കാൻ ഉത്തരവ്
06:57 PM Mar 18, 2020 | Deepika.com