വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിതരിലേറെയും. ഇറാനിലുള്ള 255 ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽനിന്ന് ഇറാനിൽ എത്തിയ ഡോക്ടർമാരുടെ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചു പട്ടിക പുറത്തുവിട്ടത്.
കാർഗിൽ, ലഡാക്ക് എന്നിവിടങ്ങളിൽനിന്നു പോയ 800 പേരുടെ സംഘത്തിനാണ് കൊറോണ ബാധിച്ചത്. ഇവർ ഫെബ്രുവരി മുതൽ ഇറാനിൽ കുടുങ്ങിക്കിട ക്കുകയാണ്. ഇവരിൽ ചിലർ ഹോട്ടലുകളിലും മറ്റു ചിലർ ഖോമിലെ താമസസ്ഥലങ്ങളിലുമാണ് കഴിയുന്നത്. ഇറാനിൽ കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലയാണു ഖോം. പൂനയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘത്തെയാണ് ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ അയച്ചത്.
യുഎഇയിലുള്ള 12 പേർക്കും ഇറ്റലിയിലുള്ള അഞ്ച് പേർക്കും ഹോങ്കോംഗ്, കുവൈത്ത്, റവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളിലെ ഓരോരുത്തർക്കും കൊറോണ സ്ഥിരീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കൊറോണ
06:51 PM Mar 18, 2020 | Deepika.com