ഫി​ലി​പ്പീ​ൻ​സി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കും

06:49 PM Mar 18, 2020 | Deepika.com
കോ​വി​ഡ്-19 ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നു ഫി​ലി​പ്പീ​ൻ​സി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​ക്ക് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഉ​റ​പ്പു​ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ മ​നി​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

യാ​ത്രാ​വി​ല​ക്കി​നെ തു​ട​ര്‍​ന്ന് നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫി​ലി​പ്പീ​ൻ​സി​ൽ കു​ടു​ങ്ങി​യ​ത്. നാ​ട്ടി​ലെ​ത്താ​ൻ പ​റ്റാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ മു​റി​ക്കു​ള്ളി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്. നാ​ട്ടി​ലേ​ക്കു പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​മി​ഗ്രേ​ഷ​ൻ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഫി​ലി​പ്പീ​ൻ​സ് എം​ബ​സി അ​റി​യി​ച്ച​ത്.

ഫി​ലി​പ്പീ​ൻ​സി​ൽ ഇ​തി​ന​കം കോ​വി​ഡ്-19 ബാ​ധി​ച്ച് 17 പേ​ർ മ​രി​ച്ചു. ഇ​രു​നൂ​റി​ലേ​റെ പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.