മാ​​​ഹി​​​യി​​​ൽ മ​​​ല​​​യാ​​​ളി​​ക്കു കോ​​​വി​​​ഡ്; കേരളത്തിൽ ചൊവ്വാഴ്ച പുതിയ കേസുകളില്ല

02:16 PM Mar 18, 2020 | Deepika.com
കോ​​​വി​​​ഡ്-19 വ്യാ​​​പ​​​നം ത​​​ട​​​യാനും സർക്കാ രിന് ഉ​​​പ​​​ദേ​​​ശം ന​​​ൽ​​​കാനുമായി വി​​​ദ​​​ഗ്ധസ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഡോ​​​ക്ട​​​ർ​​​മാ​​​രു​​​മാ​​​യും ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​മാ​​​യും ആ​​​ശ​​​യ​​​വി​​​നി​​​യ​​​മം ന​​​ട​​​ത്തി​​​യ​​​തി​​നെത്തുട​​​ർ​​​ന്നാ​​​ണ് വി​​​ദ​​​ഗ്ധസ​​​മി​​​തി രൂ​​​പവത്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 18,011 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​രി​​​ൽ 17,743 പേ​​​ർ വീ​​​ടു​​​ക​​​ളി​​​ലും 268 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലുമാണ്. ഇ​​​ന്ന​​​ലെ 65 പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും 5372 പേ​​​രെ വീ​​​ടു​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കി. 4353 പേ​​​രെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​. 2467 വ്യ​​​ക്തി​​​ക​​​ളു​​​ടെ സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. 1807 സാ​​​ന്പി​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം നെ​​​ഗ​​​റ്റീവ് ആ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​റ​​ഞ്ഞു.

കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച് 24 പേ​​​രാ​​​ണ് വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് ആ​​​ർ​​​ക്കും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. മാ​​​ഹി സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​ല​​​യാ​​​ളി​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റു​​​ന്ന​​​തി​​​നും അ​​​വ​​​രെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്‍റ​​​റാ​​ക്ടീ​​​വ് വെ​​​ബ് പോ​​​ർ​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ക്കും. രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ സ​​​ന്ദേ​​​ശം വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തും. ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​വും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഉ​​​റ​​​പ്പാ​​​ക്കും.