സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്ത് ഡിവൈഎഫ്ഐ.
രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 27,000 കൈ കഴുകൽ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു.
കൈ കഴുകൽ കേന്ദ്രത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം ആലുവ അത്താണിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
27,000 കൈ കഴുകൽ കേന്ദ്രങ്ങൾ തുടങ്ങാൻ ഡിവൈഎഫ്ഐ
02:07 PM Mar 18, 2020 | Deepika.com