കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നടക്കം പത്തനംതിട്ടയിലേക്കു മടങ്ങിയെത്തുകയും വിദേശപര്യടനം കഴിഞ്ഞു തിരികെയെത്തിയവരും ഉൾപ്പെടെ 1494 പേർ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളതായി ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
ഓരോദിവസവും ഇവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരേണ്ടിവരുമെന്നും വരുന്ന രണ്ടാഴ്ച ഇക്കാര്യത്തിൽ നിർണായകമെന്നും കളക്ടർ പറഞ്ഞു. വിദേശത്തുനിന്നും തിരിച്ചെത്തിയ 744 പേരെ ഇന്നലെ പുതുതായി കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തുനിന്നെത്തിയ 1,494 പേർ പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ
02:06 PM Mar 18, 2020 | Deepika.com