കോ​വി​ഡ്-19: സ​ഹാ​യ​വു​മാ​യി ഓ​ടി​യെ​ത്താ​ന്‍ 50 ക​നി​വ് 108 ആംബു​ല​ന്‍​സു​ക​ള്‍

02:00 PM Mar 18, 2020 | Deepika.com
കോ​​​വി​​​ഡ് 19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് 9 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 50 ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ള്‍ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ര​​​ണ്ട് ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​ണ് ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​ക​​​ത​​​യ​​​നു​​​സ​​​രി​​​ച്ച് 50 എ​​​ണ്ണ​​​മാ​​​ക്കി ഉ​​​യ​​​ര്‍​ത്തി​​​യ​​​ത്. ഇ​​​തു​​​കൂ​​​ടാ​​​തെ സ​​​ര്‍​ക്കാ​​​ര്‍ ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ളും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്നു​​​ണ്ട്. ഐ​​​എം​​​എ​​​യും സ​​​ഹാ​​​യി​​​ക്കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ആ​​​വ​​​ശ്യ​​​ക​​​ത​​​യ​​​നു​​​സ​​​രി​​​ച്ച് ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 2, കൊ​​​ല്ലം 3, എ​​​റ​​​ണാ​​​കു​​​ളം 26, തൃ​​​ശൂ​​​ര്‍ 3, പാ​​​ല​​​ക്കാ​​​ട് 4, മ​​​ല​​​പ്പു​​​റം 4, കോ​​​ഴി​​​ക്കോ​​​ട് 3, ക​​​ണ്ണൂ​​​ര്‍ 3, കാ​​​സ​​​ര്‍​ഗോ​​​ഡ് 2 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ള്‍ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, നെ​​​ടു​​​മ്പാ​​​ശേ​​​രി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും 108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ള്‍ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

ജി​​​ല്ലാ കൊ​​​റോ​​​ണ മോ​​​ണി​​​റ്റ​​​റിം​​​ഗ് സെ​​​ല്ലി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് ഓ​​​രോ ജി​​​ല്ല​​​യിലും ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം ഏ​​​കോ​​​പി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.