കോവിഡ്-19 ബാധിതരുടെ പരിശോധനാ ഫലത്തിൽ മാറ്റമില്ല

01:57 PM Mar 18, 2020 | Deepika.com
കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​യി​ൽ​നി​ന്നെ​ത്തി​യ റാ​ന്നി​യി​ലെ കു​ടും​ബ​ത്തി​ന്‍റെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം പോ​സീ​റ്റീ​വാ​യി തു​ട​രു​ന്നു. ഇ​വ​രു​ടെ സ്ര​വ​ങ്ങ​ൾ മൂ​ന്നു ത​വ​ണ പ​രി​ശോ​ധി​ച്ച​പ്പോ​ഴും പോ​സി​റ്റീ​വാ​ണ്.

അ​ഞ്ചു​പേ​രെ ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഫ​ലം നെ​ഗ​റ്റീ​വ് ആ​യാ​ലും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്നു മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലേ ഇ​വ​രെ വീ​ട്ടി​ലേ​ക്കു മാ​റ്റൂ. വീ​ട്ടി​ലെ​ത്തി​യാ​ലും ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രേ​ണ്ടി​വ​രും.

ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് സ്ര​വ പ​രി​ശോ​ധ​ന. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് 19 ബാ​ധി​ത​രാ​യ അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ല​വും പോ​സി​റ്റീ​വാ​യി തു​ട​രു​ക​യാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഐ​ത്ത​ല​യി​ൽ​നി​ന്നു​ള്ള കു​ടും​ബ​ത്തി​ലെ വ​യോ​ധി​ക മാ​താ​പി​താ​ക്ക​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ്.