പത്തനംതിട്ടയിൽ പൊതുചടങ്ങിൽ 10 പേരിൽ കൂടുതൽ പാടില്ല

01:50 PM Mar 18, 2020 | Deepika.com
കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പൊ​തു​ച​ട​ങ്ങു​ക​ളി​ലും ദേ​വാ​ല​യ​ങ്ങ​ളി​ലും 10 പേ​രി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ ജി​ല്ല​യി​ലെ മ​ത​നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്താ​ണ് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്.

വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ചു നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു​ണ്ട്. നേ​ര​ത്തെ കോ​വി​ഡ് 19 ബാ​ധി​ത​രു​മാ​യി നേ​രി​ട്ടോ അ​ല്ലാ​തെ​യോ സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഇ​വ​ർ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

ദേ​വാ​ല​യ​ങ്ങ​ളി​ലെ ആ​രാ​ധ​നാ സ​മ​യം കു​റ​യ്ക്കു​ക​യും ഓ​ണ്‍ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ ആ​ലോ​ചി​ക്കു​ക​യും വേ​ണ​മെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു. മ​ത വി​ശ്വാ​സ​ങ്ങ​ൾ വ്ര​ണ​പ്പെ​ടു​ത്തി​യു​ള്ള പോ​സ്റ്റു​ക​ൾ കോ​വി​ഡ് -19 മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ അ​റി​യി​ച്ചു.