കോവിഡ് ഭീതി; തമിഴ്നാട്ടിൽ ഊട്ടി ഉൾപ്പെടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടും

01:13 PM Mar 18, 2020 | Deepika.com
കോ​​വി​​ഡ് ഭീ​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യി​​​ൽ ക​​​ർ​​​ശ​​​ന​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ചെ​​​ന്നൈ​​​യി​​​ലെ മാ​​​മ​​​ല്ല​​​പു​​​രം തീ​​​ര​​​ദേ​​​ശ ടൗ​​​ണി​​​ലെ​​​യും നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ലെ ഊ​​​ട്ടി​​​യി​​​ലെ​​​യും ടൂ​​​റി​​​സ്റ്റ് സെ​​​ന്‍റ​​​റു​​​ക​​​ൾ അ​​​ട​​​ച്ചി​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ഊ​​​ട്ടി​​​യി​​​ലു​​​ള്ള​​​വ​​​രെ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ഒ​​​ഴി​​​പ്പി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ എ​​​ട്ടു ചെ​​​ക് പോ​​​സ്റ്റു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യെ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇ​​​ന്ന​​​സെ​​​ന്‍റ് ദി​​​വ്യ പ​​​റ​​​ഞ്ഞു. ലോ​​​ക പൈ​​​തൃ​​​ക​​​പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യ മ​​​ഹാ​​​ബ​​​ലി​​​പു​​​ര​​​ത്തെ ക്ഷേ​​​ത്ര​​​ന​​​ഗ​​​രി​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​നം നി​​​രോ​​​ധി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷീ ​​​ചി​​​ൻ​​​പിം​​​ഗും ഇ​​​വി​​​ടം സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

ദി​​​ൻ​​​ഡു​​​ഗ​​​ൽ ജി​​​ല്ല​​​യി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​മാ​​​യ കൊ​​​ടൈ​​​ക്ക​​​നാ​​​ലി​​​ലേ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ ഒ​​​ഴു​​​ക്ക് കു​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഷോ​​​പ്പിം​​​ഗ് മാ​​​ളു​​​ക​​​ളും റി​​​സോ​​​ർ​​​ട്ടു​​​ക​​​ളും മാ​​​ർ​​​ച്ച് 31വ​​​രെ അ​​​ട​​​ച്ചി​​​ട​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ടൂ​​​റി​​​സ്റ്റ് സെ​​​ന്‍റ​​​റു​​​ക​​​ളും അ​​​ട​​​ച്ചി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഇ​​​തു​​​വ​​​രെ ഒ​​​രു കൊ​​​റോ​​​ണ കേ​​​സ് മാ​​​ത്ര​​​മാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. ചെ​​​ന്നൈ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന 45 കാ​​​ര​​​ന് കോ​​​വി​​​ഡ് ബാ​​​ധ​​​യി​​​ല്ലെ​​​ന്നു വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പി​​​ന്നീ​​​ടു ക​​​ണ്ടെ​​​ത്തി.