കേന്ദ്രമന്ത്രി മുരളീധരന് വൈറസ് ബാധയില്ല

01:06 PM Mar 18, 2020 | Deepika.com
കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളി​ധ​ര​ന് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം. മ​ന്ത്രി ത​ന്നെ‍യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ച​ത്. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ദ്ദേ​ഹം സ്വ​യം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​മാ​യി ഇ​ട​പ​ഴ​കി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം സ്വ​യം ക​രു​ത​ൽ വാ​സ​ത്തി​ലേ​ക്ക് മാ​റി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് വി. ​മു​ര​ളീ​ധ​ര​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ന് മു​ന്പാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് മു​ര​ളീ​ധ​ര​ന്‍റെ ഓ​ഫീ​സ് ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​ശ്ന​വും ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഡോ​ക്ട​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തോ എ​ന്ന് കേ​ന്ദ്ര മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​രു​ന്നു.

ഈ ​ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ജോ​ലി ചെ​യ്ത ഡോ​ക്ട​ർ​മാ​രും മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഇ​പ്പോ​ൾ ഡ​ൽ​ഹി​യി​ലെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് മ​ന്ത്രി.