വുഹാനിൽ പുതുതായി ഒരു കേസ് മാത്രം

12:42 PM Mar 18, 2020 | Deepika.com
കൊ​​റോ​​ണ വൈ​​റ​​സി​​നെ നേ​​രി​​ടു​​ന്ന​​തി​​ൽ ചൈ​​ന നി​​ർ​​ണാ​​യ​​ക വി​​ജ​​യം നേ​​ടി. വൈ​​റ​​സി​​ന്‍റെ പ്ര​​ഭ​​വ​​കേ​​ന്ദ്ര​​മാ​​യ വു​​ഹാ​​നി​​ൽ ചൊവ്വാഴ്ച ഒ​​രാ​​ൾ​​ക്കു മാ​​ത്ര​​മാ​​ണു രോ​​ഗം പി​​ടി​​പെ​​ട്ട​​ത്. ചൈ​​ന​​യി​​ൽ മൊ​​ത്തം 13 മ​​ര​​ണം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. ഇ​​തേ​​സ​​മ​​യം വി​​ദേ​​ശ​​ത്തു​​നി​​ന്ന് എ​​ത്തി​​യ​​വ​​രി​​ൽ 20 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു.

ചൈ​​ന​​യി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 3226 ആ​​ണ്. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 155 രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 7,154 പേ​​ർ മ​​രി​​ച്ചെ​​ന്നു ജോ​​ൺ​​സ് ഹോ​​പ്കി​​ൻ​​സ് സെ​​ന്‍റ​​ർ ക​​ണ​​ക്കാ​​ക്കു​​ന്നു.​​ രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ സം​​ഖ്യ 1,82,405 ആ​​യി.