കൊറോണ ബാധയെത്തുടർന്നു യുഎസിൽ സ്കൂളുകളും സ്ഥാപനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടയ്ക്കുകയാണ്. എല്ലിസ് എെലൻഡും സ്റ്റാച്യൂ ഓഫ് ലിബർട്ടിയും സന്ദർശിക്കുന്നതിൽ നിന്നു ടൂറിസ്റ്റുകളെ വിലക്കി നാഷണൽ പാർക്ക് സർവീസ് ഉത്തരവിട്ടു.
ലോസ് ആഞ്ചലസ്, ഹൂസ്റ്റൺ, സാൻഫ്രാൻസിസ്കോ, സിയാറ്റിൽ, വാഷിംഗ്ടൺഡിസി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ സ്കൂളുകൾ അടയ്ക്കും. ബാറുകളും റസ്റ്റോറന്റുകളും അടച്ചിടാൻ കലിഫോർണിയ, ഒഹായോ, ഇല്ലിനോയി, മാസച്യുസെറ്റ്സ്, വാഷിംഗ്ടൺ ഗവർണർമാർ ഉത്തരവിട്ടു. ന്യൂയോർക്ക് നഗരത്തിലെ നിശാക്ലബുകളും സിനിമാ തീയേറ്ററുകളും മറ്റും അടയ്ക്കുമെന്നു മേയർ ഡി ബ്ലാസിയോ പറഞ്ഞു.
അസാധാരണ കാലത്തിലൂടെയാണു നാം കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസിൽ കൊറോണ ബാധിതരുടെ എണ്ണം3800 ആയി. 69 പേർ മരിച്ചു.
വൈറ്റ്ഹൗസിൽ സന്ദർശകരുടെ താപനില പരിശോധിക്കും
കൊറോണ പേടിയെത്തുടർന്നു വൈറ്റ്ഹൗസിൽ സുരക്ഷാ, ആരോഗ്യ നടപടികൾ ശക്തമാക്കി. വൈറ്റ്ഹൗസ് സമുച്ചയത്തിലെത്തുന്ന എല്ലാവരുടെയും താപനില പരിശോധിക്കും.99.6 ഡിഗ്രി ഫാറൻഹീറ്റോ(37 ഡിഗ്രി സെൽഷ്യസ്) അതിൽ താഴെയോ ടെംപറേച്ചർ ഉള്ളവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.
സ്റ്റാച്യൂ ഒാഫ് ലിബർട്ടി: സന്ദർശകർക്കു വിലക്ക്
12:34 PM Mar 18, 2020 | Deepika.com