ഓ​​ഹ​​രി, സ്വ​​ർ​​ണം, ക്രൂ​​ഡ് വീ​​ണു

12:20 PM Mar 18, 2020 | Deepika.com
കോ​​വി​​ഡ്-19 വൈ​​റ​​സ് ബാ​​ധ ആ​​ഗോ​​ള​​മാ​​ന്ദ്യം ഉ​​ണ്ടാ​​ക്കു​​മെ​​ന്ന വി​​ശ്വാ​​സം ഓ​​ഹ​​രി​​വി​​പ​​ണി​​യെ വീ​​ണ്ടും ഇ​​ടി​​ച്ചു​​താ​​ഴ്ത്തി. ​വ​​ൻ​​തോ​​തി​​ൽ ഡോ​​ള​​ർ ഇ​​റ​​ക്കു​​മെ​​ന്ന് റി​​സ​​ർ​​വ് ബാ​​ങ്ക് പ്ര​​ഖ്യാ​​പി​​ച്ചെ​​ങ്കി​​ലും രൂ​​പ​​യു​​ടെ വി​​ല പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ അ​​തും പ​​ര്യാ​​പ്ത​​മാ​​യി​​ല്ല.​ സ്വ​​ർ​​ണം, ക്രൂ​​ഡ് ഓ​​യി​​ൽ എ​​ന്നി​​വ​​യു​​ടെ വി​​ല​​യും കു​​ത്ത​​നെ​​താ​​ണു.​ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ തിങ്കളാഴ്ച എ​​ട്ടു​​ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് നി​​ക്ഷേ​​പ​​ക​​ർ​​ക്കു ന​​ഷ്ട​​മാ​​യ​​ത്.

അ​​മേ​​രി​​ക്ക​​ൻ കേ​​ന്ദ്ര​​ബാ​​ങ്കാ​​യ ഫെ​​ഡ് അ​​ടി​​സ്ഥാ​​ന പ​​ലി​​ശ​​നി​​ര​​ക്ക് പൂ​​ജ്യ​​ത്തി​​ലേ​​ക്കു താ​​ഴ്ത്തി​​യ​​തും വി​​പ​​ണി​​യെ താ​​ഴോ​​ട്ടു​​പോ​​കാ​​ൻ പ്രേ​​രി​​പ്പി​​ച്ചു. ​ഫെ​​ഡി​​ന്‍റെ ആ​​വ​​നാ​​ഴി​​യി​​ലെ അ​​വ​​സാ​​ന ആ​​യു​​ധ​​മാ​​ണു പൂ​​ജ്യം ശ​​ത​​മാ​​നം പ​​ലി​​ശ എ​​ന്നാ​​ണു വി​​ശ്വാ​​സം.​ അ​​താ​​യ​​ത്, വൈ​​റ​​സ് ബാ​​ധ​​യെ നേ​​രി​​ടാ​​ൻ എ​​ല്ലാ ആ​​യു​​ധ​​വും ഫെ​​ഡ് ഉ​​പ​​യോ​​ഗി​​ച്ചു​​ക​​ഴി​​ഞ്ഞെ​​ന്നും വി​​പ​​ണി ഭ​​യ​​പ്പെ​​ടു​​ന്നു.​ ഇ​​തോ​​ടൊ​​പ്പം ഇ​​ന്ത്യ​​യി​​ലും പ​​ലി​​ശ ​​കു​​റ​​യ്ക്കു​​മെ​​ന്നു ക​​രു​​തി​​യെ​​ങ്കി​​ലും തിങ്കളാഴ്ച അ​​തു​​ണ്ടാ​​യി​​ല്ല.

ഏ​​ഷ്യ​​ൻ, യൂ​​റോ​​പ്യ​​ൻ, അ​​മേ​​രി​​ക്ക​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ക​​ളെ​​ല്ലാം തിങ്കളാഴ്ച നാ​​ലു​​മു​​ത​​ൽ എ​​ട്ടു​​വ​​രെ ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു.​​ സെ​​ൻ​​സെ​​ക്സ് തിങ്കളാഴ്ച 2713.41 പോ​​യി​​ന്‍റ് (7.94 ശ​​ത​​മാ​​നം)​​ താ​​ണ് 31,390.07-ൽ ​​ക്ലോ​​സ് ചെ​​യ്തു.​​ നി​​ഫ്റ്റി 757.8 പോ​​യി​​ന്‍റ്(7.6 ശ​​ത​​മാ​​നം)​​ഇ​​ടി​​ഞ്ഞ് 9197.4-ൽ ​​എ​​ത്തി.

സ്വ​​ർ​​ണം ഇ​​ടി​​ഞ്ഞു

സ്വ​​ർ​​ണവി​​പ​​ണി​​യി​​ൽ തിങ്കളാഴ്ച അ​​പ്ര​​തീ​​ക്ഷി​​ത ച​​ല​​ന​​മാ​​ണു​​ണ്ടാ​​യ​​ത്.​ രാ​​വി​​ലെ അ​​ന്താ​​രാ​​ഷ്‌​ട്ര വി​​പ​​ണി​​യി​​ൽ ഒ​​രു ട്രോ​​യ് ഒൗ​​ണ്‍​സി (31.1 ഗ്രാം)​​ന്‍റെ വി​​ല 1552 ഡോ​​ള​​ർ വ​​രെ ക​​യ​​റി. ​എ​​ന്നാ​​ൽ ഉ​​ച്ച​​യ്ക്കു ശേ​​ഷം സ്വ​​ർ​​ണം താ​​ഴോ​​ട്ടു​​ നീ​​ങ്ങി. ​​ഒ​​രി​​ട​​യ്ക്ക് 1451 ഡോ​​ള​​റി​​ലെ​​ത്തി.​ പി​​ന്നീ​​ട് രാ​​ത്രി​​യോ​​ടെ 1458 ഡോ​​ള​​റി​​ലാ​​യി.​ ത​​ലേ​​ വ്യാ​​പാ​​രദി​​ന​​ത്തെ അ​​പേ​​ക്ഷി​​ച്ച് 4.7 ശ​​ത​​മാ​​നം താ​​ഴ്ച​​യി​​ലാ​​ണി​​ത്.​ കേ​​ര​​ള​​ത്തി​​ൽ സ്വ​​ർ​​ണം ഇ​​ന്ന​​ലെ പ​​വ​​ന് 280 രൂ​​പ വ​​ർ​​ധി​​ച്ച് 30,600 രൂ​​പ​​യാ​​യി.​ രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ലെ ച​​ല​​ന​​ങ്ങ​​ൾ ഇ​​ന്നു കേ​​ര​​ള വി​​പ​​ണി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ക്കും.

ക്രൂ​​ഡ് 30 ഡോ​​ള​​റി​​ൽ

സാ​​ന്പ​​ത്തി​​കമാ​​ന്ദ്യ​​ത്തെ​​പ്പ​​റ്റി​​യു​​ള്ള ഭീ​​തി​​യി​​ൽ ക്രൂ​​ഡ്ഓ​​യി​​ൽ വി​​ല വീ​​ണ്ടും താ​​ഴോ​​ട്ടു​​പോ​​യി.​ ബ്രെ​​ന്‍റ് ഇ​​നം ക്രൂ​​ഡ് വീ​​പ്പ​​യ്ക്ക് 30 ഡോ​​ള​​റി​​ലാ​​യി.​ ഡ​​ബ്ല്യു​​ടി​​ഐ ഇ​​നം 28.9 ഡോ​​ള​​റി​​ലേ​​ക്ക് വീ​​ണു.

രൂ​​പ​​യെ പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ റി​​സ​​ർ​​വ് ബാ​​ങ്ക് പ​​ല ന​​ട​​പ​​ടി​​ക​​ളും ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. 100 കോ​​ടി ഡോ​​ള​​റി​​ന്‍റെ സ്വാ​​പ് ലേ​​ലം ന​​ട​​ത്തി.​അ​​ടു​​ത്ത തി​​ങ്ക​​ളാ​​ഴ്ച വീ​​ണ്ടും സ്വാ​​പ് ലേ​​ലം ന​​ട​​ത്തും.​ പ​​ക്ഷേ അ​​തൊ​​ന്നും രൂ​​പ​​യെ സ​​ഹാ​​യി​​ച്ചി​​ല്ല.​ ഡോ​​ള​​റി​​ന് 71.31 രൂ​​പ വ​​രെ എ​​ത്തി.