രാ​ജ്യ​ത്തെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 114 ആ​യി

08:21 PM Mar 16, 2020 | Deepika.com
രാ​ജ്യ​ത്തെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 114 ആ​യി. വൈ​റ​സ് ബാ​ധ സം​ശ​യി​ച്ചി​രു​ന്ന മൂ​ന്ന് കേ​സു​ക​ൾ‌ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​ത്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലാ​വ് അ​ഗ​ർ​വാ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​ഡീ​ഷ, ജ​മ്മു​കാ​ഷ്മീ​ർ, ല​ഡാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ന്ന് മൂ​ന്ന് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

114 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 13 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യെ​ന്നും അ​ഗ​ർ​വാ​ൾ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ ര​ണ്ടു പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.