കോവിഡ്-19 വൈറസ് വ്യാപനം ശക്തമായതിനെ തുടർന്ന് സിനിമാ തീയറ്ററുകൾ അടയ്ക്കാൻ ഉത്തരവിട്ട് സൗദി അറേബ്യയും യുഎഇയും. എല്ലാ തീയറ്ററുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് ഇരു രാജ്യങ്ങളുടെയും ഭരണകൂടങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. സിനിമാ വ്യവസായത്തിൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വിപണിയാണ് യുഎഇ. താൽക്കാലിക വിലക്ക് സിനിമാ വ്യവസായത്തെ സാരമായി ബാധിക്കും. 2018ലാണ് സൗദി അറേബ്യയിൽ സിനിമാ തീയറ്ററുകൾ പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകിയത്.
പാർക്കുകൾ, ഇലക്ട്രോണിക് ഗെയിം സെന്ററുകൾ, ജിംനേഷ്യം, ലൈബ്രറി, മ്യൂസിയങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളും ദുബായിൽ നിർത്തലാക്കാനും ഉത്തരവിട്ടിട്ടുണ്ട്. 118 കൊറോണ വൈറസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സൗദിയിൽ ഭക്ഷണ സ്റ്റോറുകളും ഫാർമസികളും ഒഴികെയുള്ള മാളുകൾ അടയ്ക്കാനും നിർദേശമുണ്ട്.
കോവിഡ്-19: സൗദിയിലും യുഎഇയിലും സിനിമാ തീയറ്ററുകൾ അടച്ചു
07:44 PM Mar 16, 2020 | Deepika.com