വീട്ടിൽ കൊറോണ നിരീക്ഷണത്തിനു നിർദേശിച്ചിട്ടും വീടിനു പുറത്തു കറങ്ങിനടന്ന ആൾക്കെതിരേ കേസ്. കോഴിക്കോട് പേരാന്പ്രയിലാണു സംഭവം.
വിദേശത്തുനിന്ന് എത്തിയ ആളാണ് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ മറികടന്ന് പുറത്ത് കറങ്ങിനടന്നത്. ഇയാൾ പേരാന്പ്ര ടൗണിൽ ഉൾപ്പെടെ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതേതുടർന്നാണ് ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 269 പ്രകാരമാണ് പേരാന്പ്ര പോലീസ് കേസെടുത്തത്.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ മറികടന്നാൽ അവർക്കെതിരേ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും മുന്നറിയിപ്പ് നൽകിയിരുന്നു.
നിരീക്ഷണത്തിൽനിന്ന് ചാടി കറങ്ങിനടന്നു; പേരാന്പ്ര സ്വദേശിക്കെതിരേ കേസ്
03:19 PM Mar 16, 2020 | Deepika.com