ബഹറിനിൽ ആദ്യ കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തു. 65 വയസുള്ള സ്ത്രീയാണു മരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പു തന്നെ ഇവർക്കു മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കോവിഡ്-19 മരണമാണിത്.
കഴിഞ്ഞ മാസം ഇറാനിൽനിന്ന് എത്തിയതാണ് ഇവർ. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച ഇവരെ ഐസൊലേഷനിലേക്കു മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റാളുകളുമായി ഇവർ ഇടപഴകിയിരുന്നില്ല.
ബഹറിനിൽ 221 പേർക്കാണു കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴു പേർക്കാണു തിങ്കളാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. 73 പേർ രോഗ മുക്തി നേടി. 143 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
ഗൾഫിലെ ആദ്യ കോവിഡ്-19 മരണം ബഹറിനിൽ; മരിച്ചത് 65 വയസുള്ള വയോധിക
03:18 PM Mar 16, 2020 | Deepika.com