കോ​വി​ഡ്-19: പ​ത്ത​നം​തി​ട്ട​യി​ൽ ഒ​ന്പ​ത് പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്

03:04 PM Mar 16, 2020 | Deepika.com
പ​ത്ത​നം​തി​ട്ട​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​ന്പ​തു പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി പു​റ​ത്തു വ​ന്നു. ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ൾ​പ്പെ​ടെ ആ​ർ​ക്കും കോ​വി​ഡ് ഇ​ല്ല. പ​ന്ത​ളം സ്വ​ദേ​ശി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കും.

ജി​ല്ല​യി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച​ത്തെ 10 സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 94 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. സാ​ന്പി​ളു​ക​ളി​ൽ ഒ​ന്പ​തെ​ണ്ണം പോ​സി​റ്റീ​വാ​യും 40 എ​ണ്ണം നെ​ഗ​റ്റീ​വാ​യും റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു.

ജി​ല്ല​യി​ൽ 29 പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 22 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ ആ​റു പേ​രും നി​ല​വി​ൽ ഐ​സോ​ലേ​ഷ​നി​ൽ ഉ​ണ്ട്. തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ൾ ഐ​സോ​ലേ​ഷ​നി​ൽ ഉ​ണ്ട്. ശ​നി​യാ​ഴ്ച പു​തു​താ​യി നാ​ലു പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നേ തു​ട​ർ​ന്ന് മൂ​ന്നു​പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​തേ​വ​രെ 22 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു​വെ​ങ്കി​ലും ഇ​വ​രെ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 60 കി​ട​ക്ക​ക​ളും, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 48 കി​ട​ക്ക​ക​ളും രോ​ഗി​ക​ളെ ഐ​സോ​ലേ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

വീ​ടു​ക​ളി​ൽ 1250 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​വ​ന്ന​രു​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​റ​ങ്ങി ന​ട​ക്കു​ന്നി​ല്ലെ​ന്നു​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഉൗ​ർ​ജ്ജി​ത​മാ​ക്കി. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ​ട്ടി​ക കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​വ​രെ പോ​ലീ​സി​ൻ​റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.