കൊ​റോ​ണ​യെ തു​ര​ത്താ​ൻ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ഒ​രു​മി​ച്ച് മു​ന്നോ​ട്ട്

02:53 PM Mar 16, 2020 | Deepika.com
ആ​ഗോ​ള വ്യാ​പ​ക​മാ​യി പ​ട​രു​ന്ന കൊ​വി​ഡ് 19നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ ഇ​ന്ത്യ- അ​മേ​രി​ക്ക ധാ​ര​ണ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​എ​സ്.​ജ​യ​ശ​ങ്ക​റും, അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യ​ത്. ‌‌

മൈ​ക്ക് പോം​പി​യോ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യി​ൽ കൊ​റ​ണ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 112 ആ​യ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ ഇ​ത് 3,500നു ​മു​ക​ളി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​ന്ത്യ​യി​ൽ ര​ണ്ടു പേ​രു​ടെ ജീ​വ​ൻ മാ​ത്ര​മാ​ണ് കൊ​റോ​ണ ബാ​ധ​യേ​ത്തു​ട​ർ​ന്ന് ന​ഷ്ട​പ്പെ​ട്ട​ത്. അ​മേ​രി​ക്ക​യി​ലാ​ക​ട്ടെ 68 പേ​ർ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.