കൊറോണ മരണം 6087 ; വയോജനങ്ങൾക്കു ക്വാറന്‍റൈൻ ഏർപ്പെടുത്തുമെന്നു ബ്രിട്ടൻ

01:08 PM Mar 16, 2020 | Deepika.com
കൊറോ​​ണ വൈ​​റ​​സ് അ​​തി​​വേ​​ഗം പ​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​വി​​ധ ലോ​​ക​​രാഷ്‌ട്ര​​ങ്ങ​​ൾ ക​​ടു​​ത്ത ന​​ട​​പ​​ടി​​യി​​ലേ​​ക്കു നീ​​ങ്ങു​​ന്നു.

141 രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി ഇ​​തി​​ന​​കം 6087 മ​​ര​​ണം റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​ട്ടു​​ണ്ട്. രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 11,63,320 ആ​​യി. സ്പെ​​യി​​നി​​ലും ഫ്രാ​​ൻ​​സി​​ലും അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യാ​​ണ്. പ​​ല രാ​​ജ്യ​​ങ്ങ​​ളും അ​​തി​​ർ​​ത്തി​​ക​​ൾ അ​​ട​​ച്ചു. ഇ​​റ്റ​​ലി​​യി​​ൽ മ​​ര​​ണം1907 ആ​​യി. രോ​​ഗ​​ബാ​​ധി​​ത​​ർ 21000.

എ​​ഴു​​പ​​തി​​നു മേ​​ൽ പ്രാ​​യ​​മു​​ള്ള എ​​ല്ലാ​​വ​​രും സ്വ​​യം ക്വാ​​റ​​ന്‍റൈ​​നി​​ൽ പോ​​ക​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശി​​ക്കാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി ബ്രി​​ട്ടീ​​ഷ് ആ​​രോ​​ഗ്യ സെ​​ക്ര​​ട്ട​​റി മാ​​റ്റ് ഹാ​​ൻ​​കോ​​ക്ക് പ​​റ​​ഞ്ഞു. സ്വ​​ന്തം വീ​​ട്ടി​​ലോ കെ​​യ​​ർ​​ഹോ​​മി​​ലോ ക​​ഴി​​യാം. ഇ​​തു സം​​ബ​​ന്ധി​​ച്ച് കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​ളു​​പ്പ​​ത്തി​​ൽ രോ​​ഗം പി​​ടി​​പെ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ ര​​ക്ഷ​​യ്ക്കാ​​ണ് ഇ​​ത്ത​​ര​​മൊ​​രു ന​​ട​​പ​​ടി​​യെ​​ന്ന് അ​​ദ്ദേ​​ഹം സ്കൈ​​ന്യൂ​​സി​​നോ​​ടു പ​​റ​​ഞ്ഞു. ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന് കൂ​​ടു​​ത​​ൽ വെ​​ന്‍റി​​ലേ​​റ്റ​​റു​​ക​​ൾ ആ​​വ​​ശ്യ​​മു​​ണ്ടെ​​ന്നും സെ​​ക്ര​​ട്ട​​റി പ​​റ​​ഞ്ഞു.

ഹോ​​ട്ട​​ലു​​ക​​ളും മ​​റ്റു കെ​​ട്ടി​​ട​​ങ്ങ​​ളും താ​​ത്കാ​​ലി​​ക​​മാ​​യി ഏ​​റ്റെ​​ടു​​ത്ത് ആ​​ശു​​പ​​ത്രി​​ക​​ൾ സ്ഥാ​​പി​​ക്കു​​ക, പ​​ബു​​ക​​ളും റ​​സ്റ്റ​​റ​​ന്‍റു​​ക​​ളും അ​​ട​​യ്ക്കു​​ക, ജ​​ന​​ങ്ങ​​ൾ കൂ​​ട്ടം​​കൂ​​ടു​​ന്ന​​ത് നി​​യ​​ന്ത്രി​​ക്കു​​ക തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളും പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ട്. ഏ​​തെ​​ല്ലാം നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ എ​​പ്പോ​​ൾ ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ക്രി​​സ് വി​​റ്റി, ചീ​​ഫ് സ​​യ​​ന്‍റി​​ഫി​​ക് അ​​ഡ്വൈ​​സ​​ർ സ​​ർ പാ​​ട്രി​​ക് വാ​​ല​​സ് എ​​ന്നി​​വ​​രു​​ടെ നി​​ർ​​ദേ​​ശം തേ​​ടി​​യി​​ട്ടു​​ണ്ടെ​​ന്ന് സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു. ബ്രി​​ട്ട​​നി​​ൽ കൊ​​റോ​​ണ ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 35 ആ​​യി.

ഇ​​തി​​നി​​ടെ എ​​ലി​​സ​​ബ​​ത്ത് രാ​​ജ്ഞി ബ​​ക്കിം​​ഹാം കൊ​​ട്ടാ​​ര​​ത്തി​​ൽ​​നി​​ന്നു വി​​ൻ​​ഡ്സ​​റി​​ലേ​​ക്കു മാ​​റി​​ത്താ​​മ​​സി​​ച്ചെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ണ്ട്. കൊ​​റോ​​ണ​​യെ പേ​​ടി​​ച്ച​​ല്ലി​​തെ​​ന്നും സാ​​ധാ​​ര​​ണ ന​​ട​​പ​​ടി മാ​​ത്ര​​മാ​​ണെ​​ന്നും പി​​ന്നീ​​ട് വി​​ശ​​ദീ​​ക​​ര​​ണ​​മു​​ണ്ടാ​​യി.