കു​വൈ​ത്തിൽ എ​ട്ടു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19; ആ​കെ വൈ​റ​സ് ബാ​ധി​ച്ച​വ​ർ 112

08:35 PM Mar 15, 2020 | Deepika.com
കു​വൈ​ത്തി​ൽ എ​ട്ടു പേ​ർ​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 112 ആ​യി. ഇ​വ​രി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ്.

നി​ല​വി​ൽ 103 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 504 പേ​രാ​ണു നി​ല​വി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ടു പേ​ർ​ക്കൂ​ടി രോ​ഗ​വി​മു​ക്തി നേ​ടി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധ​യി​ൽ​നി​ന്നു രോ​ഗ​വി​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം ഒ​ന്പ​താ​യി.