കോ​വി​ഡി​ൽ ഉ​ല​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി: പ്ര​തി​ദി​നം ഒ​ന്ന​ര​ക്കോ​ടി​യു​ടെ ന​ഷ്ടം

08:29 PM Mar 15, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്ര​തി​ദി​നം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​ക്കു​റ​വ് ഉ​ണ്ടാ​കു​ന്നു​വെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മൂ​ന്നും നാ​ലും യാ​ത്ര​ക്കാ​ർ മാ​ത്ര​മു​ള്ള ട്രി​പ്പു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന രാ​ത്രി​യി​ലും തു​ട​രും. കെ​എ​സ്ആ​ർ​ടി​സി​ക്ക് ഉ​ണ്ടാ​കു​ന്ന വ​രു​മാ​ന കു​റ​വ് അ​ടു​ത്ത​മാ​സം ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നെ ബാ​ധി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.