കൊവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ ജറുസലമിലെ അൽ അക്സാ മോസ്ക് അടച്ചു. കൊറോണ വൈറസിനെതിരായ മുൻകരുതലുകളുടെ ഭാഗമായാണ് മോസ്ക് അടച്ചത്. ഇസ്ലാമിക് വഖഫ് വകുപ്പിന്റേതാണ് തീരുമാനം.
അൽ അക്സാ മോസ്ക് അടച്ചിടുമെങ്കിലും പുറത്ത് പ്രാര്‍ഥനകള്‍ അനുവദിക്കും. അൽ അക്സാ മോസ്കിനു പുറത്തെ തുറസായ സ്ഥലത്ത് പ്രാർഥനകൾ നടക്കുമെന്ന് അല്‍ അക്സാ മോക്സ് ഡയറക്ടര്‍ ഉമര്‍ കിസ്വാനി പറഞ്ഞു.
കൊറോണ: ജറുസലമിലെ അൽ അക്സാ മോസ്ക് അടച്ചു
08:27 PM Mar 15, 2020 | Deepika.com