കോട്ടയത്ത് വിദേശികൾ സഞ്ചരിച്ച കെഎസ്ആർടിസി ബസ് പോലീസ് തടഞ്ഞു. കോട്ടയത്തു നിന്ന് സേനാപതി– പൂപ്പാറ ബസിൽ മൂന്നാറിലേക്കു പുറപ്പെട്ട സ്പെയിൻ സ്വദേശികളെയാണ് പോലീസ് തടഞ്ഞത്. ബസ് കുറവിലങ്ങാട്ട് എത്തിയപ്പോഴാണ് സംഭവം.
ഇവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മാർച്ച് ആറിന് കേരളത്തിൽ എത്തിയ ഇരുവരും കഴിഞ്ഞ ദിവസം കോട്ടയത്താണ് താമസിച്ചതെന്നാണ് വിവരം. ഇരുവരെയും ആംബുലൻസിൽ പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയത്ത് വിദേശികൾ സഞ്ചരിച്ച കെഎസ്ആർടിസി ബസ് പോലീസ് തടഞ്ഞു
05:31 PM Mar 15, 2020 | Deepika.com