പരിശോധനയ്ക്കു ശേഷം ദുബായ് വിമാനം പുറപ്പെട്ടു; 20 യാ​ത്ര​ക്കാ​രെ ഒഴിവാക്കി

03:37 PM Mar 15, 2020 | Deepika.com
കോ​വി​ഡ്-19 ബാ​ധി​ച്ച ബ്രി​ട്ടീ​ഷ് പൗ​ര​ന്‍ ക​യ​റി​യ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​മാ​നം പു​റ​പ്പെ​ട്ടു. ബ്രി​ട്ടി​ഷ് പൗ​ര​നും ഭാ​ര്യ​യും ഉ​ൾ​പ്പെ​ടെ 20 പേ​രെ ഒ​ഴി​വാ​ക്കി​യാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്.

19 അം​ഗ സം​ഘം ഒ​ഴി​കെ​യു​ള്ള യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ൻ വി​മാ​ന​ക്ക​മ്പ​നി ത​യാ​റാ​കു​ക​യാ​യി​രു​ന്നു. ഒ​രു യാ​ത്ര​ക്കാ​ര​ൻ സ്വ​മേ​ധ​യാ ഒ​ഴി​വാ​യി. വി​മാ​ന​ത്താ​വ​ളം അ​ട​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് മ​ന്ത്രി സു​നി​ല്‍ കു​മാ​റും പ​റ​ഞ്ഞു.

ബ്രീ​ട്ടീ​ഷ് പൗ​ര​ൻ വി​മാ​ന​ത്തി​നു​ള്ളി​ൽ ക​യ​റി​യ​ശേ​ഷ​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​യാ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ അ​ധി​കൃ​ത​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു.

തുടർന്ന് ബ്രി​ട്ടീ​ഷ് പൗ​ര​ൻ ഉ​ൾ​പ്പെ​ടെ 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​ പോ​ലീ​സ് വി​മാ​ന​ത്തി​ൽ നി​ന്നും തി​രി​ച്ചി​റ​ക്കി​.