ബ്രി​ട്ടീ​ഷ് പൗ​ര​നെ​യും ഭാ​ര്യ​യെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

03:31 PM Mar 15, 2020 | Deepika.com
കോവിഡ്-19 ബാധിതനായിരിക്കെ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോകാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെയും ഭാര്യയേയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലേക്കാണ് ഇരുവരെയും മാറ്റിയത്.

ബ്രി​ട്ടീ​ഷ് പൗ​ര​ൻ ഉ​ൾ​പ്പെ​ടെ 19 പേ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മൂ​ന്നാ​റി​ലെ​ത്തി​യ​ത്. കൊ​റോ​ണ സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു ക​ള​യാ​ൻ ശ്ര​മി​ച്ച​ത്.

ബ്രീ​ട്ടീ​ഷ് പൗ​ര​ൻ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​നു​ള്ളി​ൽ ക​യ​റി​യ​ശേ​ഷ​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​യാ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ അ​ധി​കൃ​ത​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വി​വ​രം കൈ​മാ​റു​ക​യും ത​ട​യു​ക​യും ചെ​യ്തു.