മൂ​ന്നാ​റി​ൽ വി​ദേ​ശി​ക​ൾ താ​മ​സി​ച്ച​ത് കെ​ടി​ഡി​സി ടീ ​കൗ​ണ്ടി ഹോ​ട്ട​ലി​ല്‍; ക​ന​ത്ത ജാ​ഗ്ര​ത

03:30 PM Mar 15, 2020 | Deepika.com
ബ്രി​ട്ടീ​ഷ് പൗ​ര​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ മൂ​ന്നാ​റി​ൽ ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശം. വി​ദേ​ശി​ക​ൾ താ​മ​സി​ച്ചി​രു​ന്ന കെ​ടി​ഡി​സി ടീ ​കൗ​ണ്ടി ഹോ​ട്ട​ല്‍ അ​ട​ച്ചു. മ​ന്ത്രി എം.​എം മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ക​യാ​ണ്.

ബ്രി​ട്ടീ​ഷ് പൗ​ര​ൻ ഉ​ൾ​പ്പെ​ടെ 19 പേ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മൂ​ന്നാ​റി​ലെ​ത്തി​യ​ത്. കൊ​റോ​ണ സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു ക​ള​യാ​ൻ ശ്ര​മി​ച്ച​ത്.

ബ്രീ​ട്ടീ​ഷ് പൗ​ര​ൻ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​നു​ള്ളി​ൽ ക​യ​റി​യ​ശേ​ഷ​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​യാ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ അ​ധി​കൃ​ത​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വി​വ​രം കൈ​മാ​റു​ക​യും ത​ട​യു​ക​യും ചെ​യ്തു.