യു​എ​ഇ​യി​ൽ തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​ക്കാ​ര​ന് കോ​വി​ഡ്-19; ആ​ശു​പ​ത്രി​യി​ലാ​ക്കി

03:27 PM Mar 15, 2020 | Deepika.com
യു​എ​ഇ​യി​ൽ തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​ക്കാ​ര​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. യു​എ​ഇ ആ​രോ​ഗ്യ സം​ര​ക്ഷ​ണ മ​ന്ത്രാ​ല​യം ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​യാ​ൾ ഏ​തു സം​സ്ഥാ​ന​ക്കാ​ര​നാ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തി​യെ​ന്നും ഇ​വ​രെ എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

കോ​വി​ഡ്-19 ബാ​ധി​ച്ചി​രു​ന്ന മൂ​ന്നു​പേ​ർ കൂ​ടി രോ​ഗ​ത്തി​ൽ​നി​ന്നു മോ​ചി​ത​രാ​യി. ഇ​തോ​ടെ യു​എ​ഇ​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 23 ആ​യി. മൂ​ന്നു പേ​രാ​ണ് യു​എ​ഇ​യി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. ര​ണ്ടു പേ​ർ എ​മി​രേ​റ്റു​കാ​രും ഒ​രാ​ൾ ഇ​ന്ത്യ​ക്കാ​ര​നു​മാ​ണ്.