വിദേശത്തുനിന്ന് ഓസ്ട്രേലിയയിൽ എത്തുന്നവർ നിർബന്ധമായും 14 ദിവസത്തേക്കു സ്വയം ഐസൊലേഷനിൽ കഴിയണമെന്നു സർക്കാർ നിർദേശം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ ഉത്തരവ്.
ഞായറാഴ്ച രാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസണ് മാധ്യമങ്ങളോടു സംസാരിക്കവെ വ്യക്തമാക്കി. വിദേശ കപ്പലുകൾ ഓസ്ട്രേലിയൻ തീരത്ത് അടുക്കുന്നത് 30 ദിവസത്തേക്കു വിലക്കിയിട്ടുണ്ട്. എന്നാൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും.
ന്യൂസിലൻഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു സമാനമായ പ്രതിരോധ നടപടികളാണ് ഇപ്പോൾ ഓസ്ട്രേലിയയും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഓസ്ട്രേലിയയിൽ ഇതുവരെ 250 കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു പേർ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്.
ഓസ്ട്രേലിയയിൽ കാലുകുത്തിയാൽ നേരെ ഐസൊലേഷനിൽ: സർക്കാർ ഉത്തരവ്
03:22 PM Mar 15, 2020 | Deepika.com