ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന ഇയാൾ നെടുന്പാശേരി വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇയാളും 19 പേരടങ്ങുന്ന സംഘത്തെയും നെടുന്പാശേരിയിൽ പോലീസ് പിടികൂടി.
ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ വിദേശത്തേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരൻ ശ്രമിച്ചത്. വിമാനത്തിനുള്ളിൽനിന്നും പോലീസ് ഇയാളടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ യാത്ര തടസപ്പെട്ടു.
വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. അണുവിമുക്തമാക്കുന്നതിനായി നെടുന്പാശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്.
മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ 19 പേരടങ്ങുന്ന സംഘത്തെ കൊറോണ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
കോവിഡ്-19 ബാധിതൻ മൂന്നാറിൽനിന്നു മുങ്ങി; പൊങ്ങിയത് ദുബായ് വിമാനത്തിൽ
03:20 PM Mar 15, 2020 | Deepika.com