ഇ​ന്ത്യ​യി​ൽ സെ​ഞ്ചു​റി കു​റി​ച്ച് കോ​വി​ഡ്-19; മ​ഹാ​രാ​ഷ്ട്ര മുന്നിൽ

03:16 PM Mar 15, 2020 | Deepika.com
ഇ​ന്ത്യ​യി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 100 ക​ട​ന്നു. 105 പേ​ർ എ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് ഇ​പ്പോ​ൾ കോ​വി​ഡ്-19 ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്- 31 പേ​ർ. മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ വ​കു​പ്പ് ഈ ​ക​ണ​ക്കു​ക​ൾ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്തി​ട്ടി​ല്ല.

76 ഇ​ന്ത്യ​ക്കാ​രും 17 വി​ദേ​ശ പൗ​ര​ൻ​മാ​രു​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ണ​ക്കി​ല്‍ ഇ​ന്ത്യ​യി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച​വ​ർ. ഇ​വ​രി​ൽ ഒ​ന്പ​തു​പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. കേ​ര​ള​ത്തി​ൽ 22 പേ​ർ​ക്കു കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും 19 പേ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലും ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ര​ണ്ടു​പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ്-19 ബാ​ധി​ച്ച് ഇ​ന്ത്യ​യി​ൽ മ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്ന​ത്.