കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ട്രെയിനിന്റെ എസി കോച്ചുകളില്‍നിന്ന് പുതപ്പും കാബിനുകള്‍ മറയ്ക്കാനുപയോഗിച്ചിരുന്ന കര്‍ട്ടനും ഒഴിവാക്കുമെന്ന് റെയില്‍വേ.
ട്രെയിനുകളിലെ ബെഡ്ഷീറ്റുകൾ, ടവലുകൾ, തലയിണ കവറുകൾ എന്നിവ ഉൾപ്പെടെ എല്ലാ ദിവസവും കഴുകണമെന്നും സെൻട്രൽ, വെസ്റ്റേൺ റെയിൽവേ ഉത്തരവിട്ടു.
അതേസമയം, യാത്രക്കാർക്ക് സ്വന്തം താൽപര്യപ്രകാരം പുതപ്പ് കൊണ്ടുവരാമെന്നും റെയിൽവേ അറിയിച്ചു. എന്തെങ്കിലും അത്യാവശ്യത്തിനുവേണ്ടി മാത്രമായി ചില പുതപ്പുകൾ ട്രെയിനിൽ സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാർ സ്പർശിക്കുന്നതിനാൽ കോച്ച് ഫിറ്റിംഗുകൾ നല്ലരീതിയിൽ വൃത്തിയാക്കാൻ കേന്ദ്ര സർക്കാർ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
കൊറോണ വന്നത് നന്നായി..! ബെഡ്ഷീറ്റും ടവലുകളും കഴുകുമെന്ന് റെയിൽവേ
03:13 PM Mar 15, 2020 | Deepika.com